ബോംബ് നിര്‍മാണം പരിശീലിപ്പിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ അല്‍ ഖ്വയ്ദ പരിശീലകനും 20 വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടു. ബാഗ്ദാദിന്റെ വടക്കു പടിഞ്ഞാറ് സമാര ടൗണിനുസമീപത്തെ രഹസ്യ പരിശീലന ക്യാമ്പിലായിരുന്നു അപകടം. പാഞ്ഞെത്തിയ സുരക്ഷാ സേന 22 പേരെ പിടികൂടി. അത്യന്തം മാരകമായ ഏഴ് കാര്‍ബോംബുകളും കണ്ടെടുത്തു.
അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഇറാക്ക് ആന്‍ഡ് സിറിയ എന്ന ഭീകരസംഘടനയ്ക്കുവേണ്ടിയാണ് പരിശീലനം നടത്തിയിരുന്നത്. സുന്നി താല്പര്യമുള്ള ഈ സംഘടയ്ക്കുവേണ്ടി ഇറാക്കിലെ ഗ്രാമപ്രദേശങ്ങളില്‍ ബോംബ് നിര്‍മാണ പരിശീലന കേന്ദ്രങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.