ബൊളീവിയയില്‍ പേമാരി രൂക്ഷം; 42 മരണം

ലാപസ്‌| WEBDUNIA|
PRO
ബൊളീവിയയില്‍ പേമാരിയെത്തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൊല്ലപ്പെട്ടവരുടെ എണ്ണം 42 കവിഞ്ഞു. തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത പേമാരിയും മണ്ണിടിച്ചിലും ഉണ്ട്.

കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന തുടരുന്ന കനത്ത മഴയില്‍ 15 ഓളം പേരെ കാണാതായിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 47,466 കുടുംബങ്ങളെ ഒഴിപ്പിച്ചെന്നും ബൊളീവിയന്‍ പ്രതിരോധ മന്ത്രി റുബീന്‍ സവേദ്രയെ ഉദ്ദരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ രാജ്യത്തെ 487 സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബൊളീവിയയിലെ കൊച്ചബാംബ് പ്രവിശ്യയിലാണ് മഴ കനത്ത നാശം വിതച്ചത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ധ്രുതഗതിയില്‍ നടക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :