ബിന്‍ ലാദനെ ചതിച്ചത് ഇളയ ഭാര്യ?

ലണ്ടന്‍| WEBDUNIA|
PRO
അല്‍-ക്വൊയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ അന്ത്യത്തിന് കാരണമായത് ആരാണ്? ലാദനൊപ്പം അബോത്തബാദിലെ ഒളിസങ്കേതത്തില്‍ കഴിഞ്ഞിരുന്ന ആരോ ആണ് ലാദനെ ഒറ്റിയതെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് കരുതുന്നതായി ‘സണ്‍‌ഡെ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓപ്പറേഷന്‍ ‘ജെറോനിമോ’ നടക്കുമ്പോള്‍ ലാദന്‍ അബോത്തബാദിലെ കെട്ടിടത്തില്‍ ഉണ്ടെന്ന സൂചന മാത്രമേ ഉണ്ടായിരുന്നു എന്ന് യുഎസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, വ്യക്തമായ വിവരമില്ലാതെ ലാദന്‍ താമസിച്ചിടത്തേക്ക് നേവിസീലുകള്‍ എത്തിച്ചേരില്ലായിരുന്നു എന്നാണ് റഹ്‌മാന്‍ മാലിക് കരുതുന്നത്.

അതേസമയം, ലാദന്റെ യെമന്‍ കാരിയായ അമല്‍ അറിയാതെ ലാദനെ കുറിച്ചുള്ള വിവരം ചോരില്ല എന്നാണ് ലാദന്റെ സൌദി ഭാര്യമാര്‍ കരുതുന്നത് എന്നും ‘സണ്‍‌ഡെ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ലാദന്റെ ഭാര്യ വിവരങ്ങള്‍ കൈമാറുകയോ നേവിസീലുകള്‍ അബോത്തബാദിലെ കെട്ടിടത്തില്‍ എത്തിയപ്പോള്‍ മന:പൂര്‍വം അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്തതാവാം ലാദനെ വധിക്കാന്‍ യുഎസിന് സഹായകമായത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അബോത്തബാദ് കോമ്പൌണ്ടില്‍ നിന്ന് നേവി സീലുകളുടെ ഒരു പോക്കറ്റ് ഡയറി ലഭിച്ചിരുന്നു. അതില്‍ ലാദന് ഇരട്ടക്കുട്ടികള്‍ ജനിച്ചതിനെ കുറിച്ച് പരാമര്‍ശമുണ്ട്. ഇളയ ഭാര്യയിലാണ് ലാദന് ഇരട്ടകള്‍ ജനിച്ചത്. അബോത്തബാദിലെ കെട്ടിടത്തില്‍ കഴിയുന്നവരുടെ പേരും പ്രായവും കൃത്യമായി ഡയറിയില്‍ എഴുതിയിട്ടുണ്ടായിരുന്നു. ലാദന്റെ സാന്നിധ്യത്തെ കുറിച്ച് യുഎസിന് വ്യക്തമായ വിവരമുണ്ടായിരുന്നു എന്നാണ് ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :