യു കെയിലെ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടി ഏഴ് മാസം കൊണ്ട് വായിച്ചു തീര്‍ത്തത് 364 പുസ്തകങ്ങള്‍.
കുട്ടികള്‍ ടിവിയുടെയും കമ്പ്യൂട്ടര്‍ ഗെയിമുകളുടെയും പിറകെ പായുന്ന കാലത്താണ് പുസ്തകങ്ങളെ സ്നേഹിച്ച് ഫെയ്ത്ത് എന്ന് പേരുള്ള പെണ്‍കുട്ടി വ്യത്യസ്തയാകുന്നത്. പ്രൈമറി സ്കൂളിലെ ടീച്ചര്‍മാരാണ് കുട്ടിയെ വായനയുടെ ലോകത്തേക്ക് ക്ഷണിച്ചത്.
മാജിക്കും സാഹസികതയുമുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ കുട്ടിക്ക് മൃഗങ്ങള്‍ കഥാപാത്രങ്ങളാകുന്ന പുസ്തകങ്ങളും ഏറെയിഷ്ടമാണ്.
വായനയ്ക്ക് പുറമെ ജിംനാസ്റ്റിക്സ്, കരാട്ടെ, ഡ്രംസ് എന്നിവയെല്ലാം ഈ കുട്ടി ഇഷ്ടപ്പെടുന്നു.