ബാഗ്ദാദ്|
WEBDUNIA|
Last Modified ബുധന്‍, 9 ഏപ്രില്‍ 2014 (16:23 IST)
PRO
ഷിയ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ വിവിധയിടങ്ങളിലായി നടന്ന കാര്‍ബോംബ് സ്ഫോടന പരമ്പരയില്‍ പതിമൂന്നു പേര് കൊല്ലപ്പെട്ടു. നാലു കാര്‍ ബോംബുകളാണ് ഇറാഖ് തലസ്ഥാനത്തു പൊട്ടിത്തെറിച്ചത്.
ആക്രമണത്തില്‍ അമ്പതോളം പേര്‍ക്കു പരുക്കേറ്റു. ഈ മാസം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനം. 2011ല്‍ യുഎസ് സൈനികരെ പിന്‍വലിച്ചതിനു ശേഷം ആദ്യമായാണ് ഇറാഖില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.