ഫ്രാന്‍സിസ് മാര്‍പാപ്പ റമസാന്‍ ആശംസകള്‍ നേര്‍ന്നു

റോം| WEBDUNIA| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2013 (10:24 IST)
PRO
ഫ്രാന്‍സിസ് മാര്‍പാപ്പ ലോകജനതക്ക് റമസാന്‍ ആശംസകള്‍ അറിയിച്ചു. പരസ്പരം അറിയുന്നതിലൂടെ സഹവര്‍ത്തിത്വത്തിന്റെ പുതിയ പാത തുറക്കണമെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ റമസാന്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

ഇരു വിഭാഗങ്ങളിലെയും വിശ്വാസ സമൂഹം പരസ്പര ബഹുമാനത്തോടെ ജീവിക്കുകയും പെരുമാറുകയും ചെയ്യണം. പരസ്പര സ്നേഹം, സൗഹൃദം തുടങ്ങിയവയുടെ പ്രചാരകരാകാന്‍ മാനവരാശിയെ മതങ്ങള്‍ ഒരുക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്‌തു.

ആഗോളതലത്തില്‍ മുസ്ലീമുകളും ക്രൈസ്‌തവരും വിശ്വാസത്തെയും ആചാരങ്ങളെയും പരസ്പരം അറിയാനും ഇരു മതങ്ങള്‍ പകര്‍ന്നുനല്‍കുന്ന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനും റമസാന്‍ ആഘോഷം സഹായിക്കട്ടെയെന്ന്‌ അദ്ദേഹം സന്ദേശത്തില്‍ ആശംസിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :