മാഡ്രിഡ്|
Last Modified ചൊവ്വ, 8 ജൂലൈ 2014 (09:18 IST)
ഫുട്‌ബോളിലെ ഇതിഹാസമായി കരുതപ്പെടുന്ന അല്‍ഫ്രഡോ ഡി സ്റ്റെഫാനോ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മാഡ്രിഡിലെ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നു.
1926-ല്‍ അര്‍ജന്റീനയിലാണ് ജനിച്ച സ്റ്റെഫാനോ മാതൃരാജ്യത്തിന് വേണ്ടി ആറ് മത്സരങ്ങള്‍ കളിച്ചു. പിന്നീട് സ്‌പെയിന്‍, കൊളംബിയ എന്നീ ദേശിയ ടീമുകള്‍ക്കു വേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞു. എന്നാല്‍ സ്റ്റെഫാനൊ തിളങ്ങിയത് ക്ലബ്ബ് ഫുട്ബോളിലായിരുന്നു.റയലിനെ 1956 മുതല്‍ 1960 വരെ തുടര്‍ച്ചയായി അഞ്ച് തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സ്റ്റെഫാനോ ആയിരുന്നു. ക്ലബ്ബിനുവേണ്ടി 11 സീസണുകളില്‍ നിന്ന് 300 ഗോളുകളാണ് അദ്ദേഹം
നേടിയത്.
1957-ലും 1959 -ലും ലോക ലോകഫുട്‌ബോളറായും 1958-ലും 1962-ലും യൂറോപ്യന്‍ ഫുട്‌ബോളറായും അല്‍ഫ്രഡോ ഡി സ്റ്റെഫാനോ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫുട്ബോളില്‍നിന്ന് വിരമിച്ചതിനു ശേഷം എല്‍ച്ചെ, ബൊക്ക ജൂനിയേഴ്‌സ്, വലന്‍സിയ, റിവര്‍ പ്ലേറ്റ്, റയല്‍ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളെ അദ്ദേഹം പരി
ശീലിപ്പിച്ചിട്ടുണ്ട്.
പെലെയും യൂസേബിയോയും പോലുള്ള അദ്ദേഹത്തിന്റെ സമകാലികര്‍ ഫുട്‌ബോളിലെ ഏറ്റവും പൂര്‍ണനായ ഫുട്‌ബോളറെന്നാണ് അല്‍ഫ്രഡോ ഡി സ്റ്റെഫാനോയെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുള്ളത്