പ്രവാചകനെന്ന് പറഞ്ഞെത്തിയ ബ്രിട്ടീഷ് പൌരന്‍ പാകിസ്ഥാനില്‍ വധശിക്ഷ
ഇസ്‌ലാമാബാദ്|
WEBDUNIA|
Last Modified ശനി, 25 ജനുവരി 2014 (09:23 IST)
PRO
പ്രവാചകനെന്ന് പറഞ്ഞെത്തിയ ബ്രിട്ടീഷ് പൗരന് പാകിസ്ഥാനില്‍ മതനിന്ദക്ക് വധശിക്ഷ വിധിച്ചു. മുഹമ്മദ് അസ്ഗര്‍ എന്ന മധ്യവയസ്കനെയാണ് റാവല്‍പിണ്ടി പ്രത്യേകകോടതി വധശിക്ഷക്ക് വിധിച്ചത്.
കോടതിക്കുള്ളിലും പ്രവാചകനാണെന്ന് അസ്ഗര്‍ പറഞ്ഞു. അസ്ഗറിന് മനോരോഗമാണെന്ന വാദം തള്ളിയാണ് കോടതി വധശിക്ഷ വിധിച്ചത്.
2003-ല്‍ സ്‌കോട്ട്‌ലന്‍ഡില്‍ ഇയാള്‍ ചികിത്സയ്ക്ക് വിധേയനായിട്ടുണ്ടെന്നും മാനസികരോഗമുള്ള വ്യക്തിയാണ് അസ്ഗര്‍ എന്നും ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.