പോപ് ഗായകന്‍ ജോണ്‍ വാക്കര്‍ അന്തരിച്ചു

വാഷിംഗ്ടണ്‍| WEBDUNIA|
പ്രശസ്ത അമേരിക്കന്‍ പോപ് സംഗീത സംഘം വാക്കര്‍ ബ്രദേഴ്സിന്റെ സ്ഥാപകരിലൊരാളായ പോപ് സംഗീതജ്ഞന്‍ ജോണ്‍ വാക്കര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. അര്‍ബുദത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.

സ്കോട്ട് എങ്കെല്‍‍, ഗാരി ലീഡ്സ് എന്നിവരുമായി ചേര്‍ന്ന് 1964ലാണ് ജോണ്‍ മാവൂസ് വാക്കര്‍ ബ്രദേഴ്സിന് രൂപം നല്‍കുന്നത് (സംഗീത ഗ്രൂപ്പ് രൂപീകരിച്ചതിന് ശേഷം എല്ലാവരും വാക്കര്‍ എന്നത് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു). ഇവരുടെ മെയ്ക്ക് ഇറ്റ് ഈസി ഓണ്‍ യുവര്‍സെല്‍ഫ്, ഈഫ് യു ഗോ എവെ, ജസ്റ്റ് ഫോര്‍ യു തുടങ്ങിയ ആല്‍ബങ്ങള്‍ വന്‍ വാണിജ്യവിജയം നേടിയവയായിരുന്നു.

ഗാനരചയിതാവും ഗിറ്റാറിസ്റ്റും കൂടിയാണ് ജോണ്‍ വാക്കര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :