പാകിസ്ഥാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; പാകിസ്ഥാന്‍ താലിബാന്‍ നേതാവ് മെഹ്സൂദ്

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 10 ഒക്‌ടോബര്‍ 2013 (12:25 IST)
PRO
പാകിസ്ഥാ‍ന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ താലിബാന്‍ തലവന്‍ ഹക്കീമുള്ള മെഹ്‌സൂദ്. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് മെഹ്‌സൂദ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

സമാധാനമുണ്ടാകാനുള്ള ആദ്യപടി തങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ രൂപവത്ക്കരിക്കുകയാണ് വേണ്ടത്. ചര്‍ച്ചയ്ക്കു വരുന്നവരുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സഹായത്തോടെ പാകിസ്ഥാന്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കണമെന്നും മെഹ്സൂദ് ആവശ്യപ്പെട്ടു.

പാകിസ്ഥാനെ സമ്പൂര്‍ണ്ണ ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് മെഹ്‌സൂദ് അറിയിച്ചു.
ഇസ്ലാം വിശ്വാസികളേയും മോസ്‌കുകളേയും മദ്രസകളേയും സംരക്ഷിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ നടത്തില്ലെന്നും അവിശ്വാസികള്‍ക്കും അമേരിക്കയ്ക്ക് ഒപ്പം നില്‍ക്കുന്നവരെ നശിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നിപപരാധികളെ കൊന്നൊടുക്കുകയാണെന്നും മുമ്പുണ്ടായ സമാധാന ശ്രമങ്ങള്‍ തകര്‍ന്നതിന് സര്‍ക്കാരാണുത്തരവാദിയെന്നും മെഹ്‌സൂദ് ആരോപിച്ചു. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് താല്‍പര്യമുണ്ടെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :