ഇസ്ലാമാബാദ്|
WEBDUNIA|
Last Modified ശനി, 17 ഓഗസ്റ്റ് 2013 (14:37 IST)
PRO
പാകിസ്ഥാനിലെ വിവിധ ജയിലുകളില്‍ 491 ഇന്ത്യാക്കാരുണ്ടെന്ന് പാകിസ്ഥാന്‍ ദേശീയസുരക്ഷാ ഉപദേശകന്‍ സര്‍താജ് അസീസ് വെളിപ്പെടുത്തി.
തടവുകാരില്‍ ഭൂരിഭാഗം പേരും മത്സ്യത്തൊഴിലാളികളാണ്. ഏകദേശം 437 പേരാണ് മത്സ്യത്തൊഴിലാളികളായിട്ട് ഇവിടുത്തെ ജയിലുകളിലുള്ളത്. ഇന്ത്യയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 73 മത്സ്യത്തൊഴിലാളികളെ അധികം താമസിക്കാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നല്‍കിയ രേഖയനുസരിച്ച് 386 പാകിസ്ഥാന്‍കാരാണ് ഇന്ത്യന്‍ ജയിലുകളിലുള്ളത്. ഇന്ത്യന്‍രേഖകളില്‍ കാണാത്ത 99 പേരെ കുറിച്ച് അടുത്ത വിദേശകാര്യ ഉഭയകക്ഷി ചര്‍ച്ചയില്‍ ചോദ്യം ഉന്നയിക്കുമെന്നും അസീസ് പറഞ്ഞു.