പാകിസ്ഥാനിലെ ഏക വനിതാ ഫൈറ്റര്‍ പൈലറ്റാവാന്‍ അയെഷ

പാക്കിസ്ഥാന്‍| WEBDUNIA|
PTI
PTI
പാക് വ്യോമസേനയിലെ ഏക വനിതാ ഫൈറ്റര്‍ പൈലറ്റാവാന്‍ ഒരുങ്ങുകയാണ് അയെഷ ഫാറൂഖ്. ഫൈറ്റര്‍ പൈലറ്റാവാനുള്ള യോഗ്യതാപരീക്ഷ ജയിച്ച് പോസ്റ്റിങിന് തയ്യാറെടുക്കുകയാണ് അയെഷ. ഏഴുവര്‍ഷം മുന്‍പാണ് അയെഷ വ്യോമസേനയില്‍ ചേര്‍ന്നത്.

അയെഷയുടെ ഒപ്പം അഞ്ച് വനിതകള്‍ക്കൂടി ഫൈറ്റര്‍പൈലറ്റാവാനുണ്ടായിരുന്നു. പക്ഷെ അയെഷയുടെ മാത്രമെ യോഗ്യതാപരീക്ഷ കഴിഞ്ഞിട്ടുള്ളതിനാല്‍ പാകിസ്ഥാനിലെ ആദ്യത്തെ വനിതാ ഫൈറ്റര്‍ പൈലറ്റാവാന്‍ അയെഷക്കാണ് നിയോഗം. പഞ്ചാബ്‌ പ്രവിശ്യയിലെ ബഹവല്‍പ്പൂരാണ്‌ അയെഷയുടെ ജന്മദേശം.

പാക്ക്‌ വ്യോമസേനയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പത്തൊന്‍പതു വനിതാ പൈലറ്റുമാരെയുള്ളൂ‌. ഇവരെല്ലാം യുദ്ധമുന്നണിയിലേക്ക്‌ ആയുധങ്ങളും സേനാംഗങ്ങളെയും വഹിച്ച്‌ വിമാനം പറത്തുന്ന സാധാരണ പൈലറ്റുമാരാണ്. പക്ഷെ അയെഷ ഫൈറ്റര്‍ പൈലറ്റാണ്. യുദ്ധവിമാനങ്ങള്‍ പറത്തുന്നവരാണ് ഫൈറ്റര്‍ പൈലറ്റുമാര്‍.

ഇരുപത്താറുകാരിയായ അയെഷക്ക് വടക്കന്‍ പാകിസ്ഥാനിലെ മുഷഫ്‌ ബേസിലാണ്‌ ആദ്യ പോസ്റ്റിങ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :