പാകിസ്ഥാനി ഗായിക രേഷ്മ അന്തരിച്ചു

ഇസ്ലാമാബാദ് | WEBDUNIA|
PRO
PRO
പാകിസ്ഥാനി നാടന്‍ഗാനങ്ങളുടെ വാനമ്പാടി (66) അന്തരിച്ചു. തൊണ്ടയിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി അബോധാവസ്ഥയിലായിരുന്നു രേഷ്മ.

രാജസ്ഥാനിലെ ബികാനിറില്‍ ഒരു ബഞ്ചാറ നാടോടി കുടുംബത്തില്‍ ജനിച്ച രേഷ്മ 1947 ല്‍ പാകിസ്താനിലെ കറാച്ചിയിലേക്ക് പായാനം ചെയ്യുകയായിരുന്നു. കറാച്ചിയിലെ ഒരു ദര്‍ഗയില്‍ പാടിക്കൊണ്ടിരുന്ന രേഷ്മയെ ഒരു റേഡിയോ പ്രൊഡ്യൂറാണ് കണ്ടെത്തിയത്. 12ാമത്തെ വയസ്സില്‍ കറാച്ചി റേഡിയോയില്‍ ആദ്യമായി പാടിയ ' ലാല്‍ മേരി' എന്ന ഗാനം പാകിസ്താനിലുടനീളം ഹിറ്റായി.

തുടര്‍ന്ന് 1970 കളുടെ ആരംഭം വരെ റേഷ്മയുടെ നാടന്‍ പാട്ടുകള്‍ പാക് ടെലിവിഷനുകളിലും റേഡിയോകളിലും സ്ഥിരം ഹിറ്റുകള്‍ തീര്‍ത്തു. 1980 ല്‍ തൊണ്ടയിലെ കാന്‍സര്‍ സ്ഥിരീകരിച്ചതോടെ സംഗീതലോകത്തുനിന്നും മാറി നില്‍ക്കുകയായിരുന്നു രേഷ്മ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :