കാഠ്മണ്ഡു|
WEBDUNIA|
Last Modified ചൊവ്വ, 27 ജൂലൈ 2010 (19:00 IST)
നേപ്പാള്‍ ജയിലില്‍ കഴിയുന്ന അന്താരാഷ്ട്ര കുറ്റവാളി ചാള്‍സ് ശോഭരാജിന് ജയിലില്‍ ചികിത്സ നിഷേധിക്കുന്നതായി ശോഭരാജിന്റെ അഭിഭാഷക. പ്രാഥമികമായ ചികിത്സാ സഹായം പോലും അധികൃതര്‍ ചെയ്യുന്നില്ലെന്നാണ് ശോഭരാജിന്റെ അഭിഭാഷകയായ ശകുന്തള താപ ആരോപിക്കുന്നത്.
‘ബിക്കിനി കില്ലര്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശോഭരാജ് ഒരു അമേരിക്കന്‍ വിനോദസഞ്ചാരിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് നേപ്പാളില്‍ ജയിലിലാകുന്നത്. പല്ലുവേദനയാല്‍ ദുരിതമനുഭവിക്കുന്ന ശോഭരാജിന് ചികിത്സ നല്കാന് ജയില്‍ അധികൃതര്‍ വിസമ്മതിക്കുന്നതായി താപ പറയുന്നു.
“ശോഭരാജിന് കടുത്ത പല്ലുവേദന അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ജയില്‍ അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നതേയില്ല.” - ശകുന്തള താപ വ്യക്തമാക്കി.
പല്ലുവേദനയല്ലാതെ മറ്റ് കുഴപ്പങ്ങളൊന്നും 66കാരനായ ശോഭരാജിനില്ല. സെന്‍ട്രല്‍ ജയില്‍ ആശുപതിയിലെ ഡോക്ടര്‍മാര്‍ ശോഭരാജിന് റൂട്ട് കനാല്‍ ചികിത്സ നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ അത് നടത്തിയിട്ടില്ല. കടുത്ത പല്ലുവേദന കാരണം ശോഭരാജിന് ആഹാരം കഴിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് അഭിഭാഷക പറയുന്നത്.