നൈജീരിയയില്‍ അക്രമം പടരുന്നു; 150 മരണം

കാനോ| WEBDUNIA| Last Modified ചൊവ്വ, 28 ജൂലൈ 2009 (14:40 IST)
നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികളും പൊലീസും തമ്മിലുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 ആയി. നൈജീരിയയുടെ വടക്കന്‍ സംസ്ഥാനമായ ബോര്‍ണോയിലാണ് കലാപം പടരുന്നത്. മൈഡുഗുരിയില്‍ ഒരു പൊലീസ് ക്വാര്‍ട്ടേഴ്സും പള്ളിയും കസ്റ്റംസ് ഓഫീസും ആക്രമികള്‍ തകര്‍ത്തു.

പൊലീസ് ക്വാര്‍ട്ടേഴ്സിനടുത്ത് നിന്ന് 100 തീവ്രവാദികളുടെ മൃതശരീരങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഗംബോരു - ഗാലയിലാണ് അവസാനമായി കലാപം പടര്‍ന്നത്. നൈജീരിയന്‍ താലിബാന്‍ എന്നറിയപ്പെടുന്ന തീവ്രവാദ ഗ്രൂപ്പാണ് ആക്രമണം നടത്തുന്നതെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും തീവ്രവാദികളാണ്.

കലാപബാധിത മേഖലകളില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കലാപം നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുകയാണ്. മേഖലയില്‍ ഇസ്ലാമിക നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് തീവ്രവാദികള്‍ കലാപം നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :