നൈജീരിയയില്‍ 100 പേര്‍ കൊല്ലപ്പെട്ടു

കഡുന| WEBDUNIA| Last Modified തിങ്കള്‍, 17 മാര്‍ച്ച് 2014 (12:35 IST)
PRO
നൈജീരിയയില്‍ ഗോത്രധാരികള്‍ നടത്തിയ വെടിവെപ്പില്‍ 100 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. മധ്യ നൈജീരയിലെ കഡുനയിലാണ് സംഭവം. ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കഡുനയിലെ കൗര ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലാണ് തോക്കുധാരികള്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ഗ്രാമങ്ങളിലെ വീടുകള്‍ കത്തിച്ച ആക്രമികള്‍ ഭക്ഷ്യധാന്യങ്ങള്‍ കൊള്ളയടിച്ചു. ആക്രമണത്തിന് പിന്നില്‍ ആരെന്ന കാര്യം വ്യക്തമല്ല.

എന്നാല്‍ ഫുലാനി ഗോത്രത്തില്‍ നിന്നുള്ള ഹെര്‍ഡ്‌സ്മാന്‍ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് കൗരയിലെ ഗ്രാമീണര്‍ പറയുന്നു. ഗ്രാമീണര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് ആക്രമികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഏതാനും വര്‍ഷങ്ങളായി തുടരുന്ന ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതുവരെ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :