വോട്ട് ചെയ്യാതെ ‘മുങ്ങി’; കെജ്‌രിവാള്‍ വീണ്ടും വിവാദത്തില്‍

ഗാസിയാബാദ്| WEBDUNIA|
PRO
PRO
പാര്‍ലമെന്റ് അംഗങ്ങള്‍ കൊള്ളക്കാരും ബലാത്സംഗ വീരന്മാരും ആണെന്ന പ്രസ്താവനയിലൂടെ വിവാദത്തിലായ അണ്ണാ സംഘാംഗം അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും വിവാദത്തില്‍. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍ കെജ്‌രിവാള്‍ വിമുഖത കാണിച്ചു എന്നാണ് ആരോപണം.

വോട്ട് ചെയ്യാതെ ഗോവയില്‍ അണ്ണാ സംഘത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു കെജ്‌രിവാള്‍. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കെജ്‌രിവാള്‍ വെട്ടിലായി. അദ്ദേഹം ഗാസിയാബാദില്‍ തിരിച്ചെത്തി. എന്നാല്‍ കെജ്‌രിവാളിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ വോട്ട് ചെയ്യാനുമായില്ല.

ഗോവ യാത്ര വേണ്ടെന്ന് വച്ച്, ‘തെറ്റ് മനസ്സിലാക്കി’ താന്‍ തിരിച്ചെത്തുകയായിരുന്നു എന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :