നരേന്ദ്രമോദി - വ്ലാദിമിര്‍ പുടിന്‍ കൂടിക്കാഴ്ച ഉടന്‍

മോദിയും പുടിനും 15ന് കൂടിക്കാഴ്ച നടത്തും

Narendra Modi, Vladimir Putin, Modi, Russia, Goa, Briks, Putin, നരേന്ദ്രമോദി, വ്ലാദിമിര്‍ പുടിന്‍, മോദി, റഷ്യ, ഗോവ, ബ്രിക്സ്
ന്യൂഡല്‍ഹി| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2016 (16:18 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിന്‍ പുടിനും ഉടന്‍ കൂടിക്കാഴ്ച നടത്തും. ഈ മാസം 15ന് കൂടിക്കാഴ്ച ഉണ്ടാകും. ഡല്‍ഹിയിലാണ് കൂടിക്കാഴ്ച. ഒക്ടോബര്‍ 14 മുതല്‍ 17 വരെ ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കായാണ് പുടിന്‍ ഇന്ത്യയില്‍ എത്തുന്നത്.

സുരക്ഷ മേഖലയിലും പ്രതിരോധ മേഖലയിലും വാണിജ്യ മേഖലകളുമായി ബന്ധപ്പെട്ട് അനവധി കരാറുകള്‍ക്ക് കൂടിക്കാഴ്ചയില്‍ ധാരണയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമോവ് - 28 ഹെലികോപ്റ്ററുകളും ഫൈവ് എസ് - 400 ട്രയംഫ് ദീര്‍ഘദൂര വ്യോമപ്രതിരോധ മിസൈല്‍ സംവിധാനവും വാങ്ങാനുള്ള തീരുമാനം കൂടിക്കാഴ്ചയിലുണ്ടാകുമെന്നാണ് അറിയുന്നത്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ വികസനം, സുഖോയ് 30 വിമാനങ്ങളുടെ ആധുനികവല്‍ക്കരണം എന്നീ കാര്യങ്ങളില്‍ ചര്‍ച്ചയും വിലയിരുത്തലുമുണ്ടാകും.

റഷ്യയില്‍ നിന്ന് അകുല വിഭാഗത്തില്‍ പെട്ട അന്തര്‍വാഹിനികള്‍ വാങ്ങാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇക്കാര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമെന്നാണ് സൂചന. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായതിനെപ്പറ്റിയും പുടിനും മോദിയും ചര്‍ച്ച ചെയ്യുമെന്നും അറിയുന്നു.

ബ്രിക്‌സിന്റെ തുടര്‍ച്ചയായി 17ന് ഇന്ത്യോ - വാര്‍ഷിക ഉച്ചകോടിയും നടക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :