മെല്‍ബണ്‍: നഗ്നരായി വിവാഹിതരായ ദമ്പതികള്‍ക്കെതിരെ കേസെടുത്തു. സാന്‍ ഫ്രാന്‍സിസ്കോയിലെ സ്ട്രിപ്പറും ആക്ടിവിസ്റ്റുമായ ഗിപ്സി തൌബ്, ഭര്‍ത്താവ് ജെയിംസ് സ്മിത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്. വിവാഹവേഷത്തില്‍ സാന്‍ ഫ്രാന്‍സിസ്കോ സിറ്റി ഹാളില്‍ എത്തിയ വധൂവരന്മാര്‍ ഹാളിനകത്ത് വച്ച് നഗ്നരാകുകയായിരുന്നു. വിവാഹശേഷം ഇവര്‍ ഇതേ രീതിയില്‍ നഗരത്തിലേക്ക് ഇറങ്ങാന്‍ തുടങ്ങി. അപ്പോഴായിരുന്നു അറസ്റ്റ്.