തീതുപ്പുന്ന വ്യാളിയായ ‘ഫാനി‘ ഗിന്നസില്‍ കയറി

വാഷിംഗ്ണ്‍| WEBDUNIA|
PRO
തല മുതല്‍ വാല്‍ വരെ 51 അടി ആറിഞ്ച് നീളം, 40 അടി വീതിയും 26 അടി ഉയരവും. ഫാനി വാ തുറന്നാല്‍ തീ ഗോളങ്ങള്‍ ചുറ്റുപാടും ചിതറും.

പേടിക്കേണ്ട ഈ ഭീമന്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ നില്‍ക്കും. പുരാതന കാലഘട്ടത്തിലെ വിചിത്രജീവിയെക്കുറിച്ചല്ല പറഞ്ഞുവരുന്നത്.

PRO
ലോകത്തിലെ ഏറ്റവും വലിയ, 'നടക്കുന്ന യന്ത്രമനുഷ്യന്‍' എന്ന ഗിന്നസ് റെക്കോര്‍ഡ് നേടിയ ജര്‍മനിയിലെ തീതുപ്പുന്ന വ്യാളിയായ ഫാനിയെക്കുറിച്ചാണ്.

റേഡിയോ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് വ്യാളിയുടെ പ്രവര്‍ത്തനം. രണ്ട് ലിറ്ററിന്റെ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചാണ് ഫാനി തീതുപ്പുന്നത്.
PRO


ട്രാന്‍ചെസ്റ്റികിലെ സഞ്ചരിക്കുന്ന നാടോടി നാടകത്തിന് വേണ്ടി സോള്‍നിക് ഇലക്‌ട്രോണിക് എജി എന്ന സ്ഥാപനമാണ് ഫാനിയെ നിര്‍മിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :