താലിബാന്‍ സ്ഫോടക വസ്തുക്കള്‍ അയയ്ക്കുന്നു

ലാഹോര്‍| WEBDUNIA|
പാകിസ്ഥാന്‍റെ പഞ്ചാബ് പ്രവിശ്യയിലുള്ള നിരവധി സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതിന് താലിബാന്‍ ഭീകരവാദികള്‍ സ്ഫോടക വസ്തുക്കള്‍ കയറ്റി അയയ്ക്കുന്നതായി റിപ്പോര്‍ട്ട്. സ്ഫോടക വസ്തുക്കള്‍ നിറച്ച മൂന്ന് വാഹനങ്ങളെങ്കിലും പഞ്ചാബ് പ്രവിശ്യയില്‍ എത്തിയിട്ടുണ്ടെന്ന് പാക് ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചു.

ഡയിലി ടൈംസ് പത്രമാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ടയോട്ട വാന്‍, ഒരു പിക് അപ് വാന്‍ എന്നിവ ഇതിനകം പഞ്ചാബിലെത്തിയതായി ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഭീകരരുടെ ലക്‍ഷ്യം.

പഞ്ചാബിലും ഇസ്ലാമാബാദിലുമുള്ള പ്രധാന ഒഫീസ് മന്ദിരങ്ങളില്‍ സ്ഫോടനം നടത്തുന്നതിന് തെഹ്റീക്-ഇ-താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സുദ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രമുഖ വ്യക്തികളെ കൊലപ്പെടുത്തുന്നതിനും ഇയാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുരക്ഷ ഉയര്‍ത്താന്‍ എല്ലാ പ്രാദേശിക അധികാര കേന്ദ്രങ്ങള്‍ക്കും പാക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന കെട്ടിടങ്ങള്‍ക്ക് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :