തലച്ചോറുകള്‍ മോഷ്ടിച്ചു വില്‍പ്പനയ്ക്ക് വച്ചു; ഫേസ്‌ബുക്കില്‍ സ്റ്റാറ്റസും ഇട്ടു!

ഇന്ത്യാന| WEBDUNIA|
PRO
PRO
മനുഷ്യന്റെ തലച്ചോറുകള്‍ മോഷ്ടിച്ചു ഓണ്‍ലൈന്‍ സൈറ്റായ ഇ‌‌- ബേയില്‍ വില്‍പ്പനയ്ക്ക് വെച്ച 21 കാരന്‍ പിടിയില്‍. ഡേവിഡ് ചാള്‍സ് എന്ന യുവാവാണ് പൊലീസ് നടത്തിയ രഹസ്യകാമറ ഓപ്പറേഷനിലൂടെ പിടിയിലായത്. തനിക്ക് കുറച്ച് തലച്ചോറുകള്‍ കിട്ടിയുണ്ടെന്നും അവ വേണ്ടവര്‍ ബന്ധപ്പെടണമെന്നുമുള്ള ഡേവിഡിന്റെ ഫേസ്‌ബുക് സ്റ്റാറ്റസാണ് വിനയായത്.

ഇന്ത്യാനയിലെ മെഡിക്കല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്നാണ് ഇവ മോഷ്ടിച്ചത്. ആറ് തലച്ചോറുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇവ ഒരെണ്ണം 100 ഡോളറിനാണ് വില്‍പ്പനയ്ക്ക് വച്ചത്. മരണപ്പെട്ട മാനസികരോഗികളുടെ തലച്ചോറുകളാണ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.

1848 മുതല്‍ 1994 വരെ സെന്‍‌ട്രല്‍ സ്റ്റേറ്റ് ആശുപത്രിയില്‍ മരണപ്പെട്ട 2000 രോഗികളുടെ തലച്ചോറാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ചാള്‍സിനെതിരേ മോഷണത്തിനും മയക്കുമരുന്ന് കൈവശം വെച്ചതിനും കേസെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :