ട്വിറ്ററിലെ സൂപ്പര്‍ നേതാവ് ഒബാമ

വാഷിംഗ്‌ടണ്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ട്വിറ്ററിലെ സൂപ്പര്‍ നേതാവ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. 17 മില്യണ്‍ പേരാണ് ട്വിറ്ററില്‍ ഒബാമയെ പിന്തുടരുന്നത്. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഴ്സണ്‍- മാര്‍സ് ടെല്ലര്‍ ഏജന്‍സി നടത്തിയ സര്‍വേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ഒബാമയുടേതായി 5,000 ട്വീറ്റുകളാണുള്ളത്. ഇതില്‍ ഭാര്യ മിഷേലിന് അയച്ച വലന്‍റൈന്‍ സന്ദേശമടക്കം എട്ടെണ്ണം മാത്രമാണു സ്വകാര്യ ട്വീറ്റുകള്‍. 2007ലെ തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റിലെ സാമൂഹ്യ സൌഹൃദക്കൂട്ടായ്മയിലൂടെ സജീവ പ്രചാരണം നടത്തിയിരുന്നു ഒബാമ.

വെനസ്വെല പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസാണു ആരാധകരുടെ കാര്യത്തില്‍ ഒബാമയ്ക്ക് തൊട്ടുപിന്നിലുള്ള രാഷ്ട്രത്തലവന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :