ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കൌമാരക്കാരി മരിച്ചു

Last Modified വെള്ളി, 15 മെയ് 2015 (17:09 IST)
ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കൌമാരക്കാരി മരിച്ചു. റൊമാനിയയിലാണ് സംഭവം. അന്ന ഉര്‍സു എന്ന പെണ്‍കുട്ടിയാണ് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ മരണമടഞ്ഞത്. ഇവര്‍ ഫേസ്ബുക്കിലിടാനായി വ്യത്യസ്ഥമായ സെല്‍ഫിയെടുക്കാന്‍ വേണ്ടിയാണ് ട്രെയിനിന് മുകളില്‍ കയറിയതെന്നാണ് സൂചന. ട്രെയിനിന് മുകളില്‍ കൂട്ടുകാരിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വൈദ്യുത കമ്പിയെ സ്പര്‍ശിച്ചതാണ് മരണത്തിനിടയാക്കിയത്. 27000 വോള്‍ട്ട് വൈദ്യുതി പ്രവഹിക്കുന്ന റെയില്‍വേ ലൈനില്‍ നിന്നാണ് അന്നക്ക് ഷോക്കേറ്റത്.

അന്നയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍
രണ്ട് ദിവസങ്ങള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന് അന്ന മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്നയുടെ സുഹൃത്തിനേയുംആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. അതിശക്തമായ വൈദ്യുതാഘാതത്തെ ഏറ്റതിനെത്തുടര്‍ന്ന് ശരീരത്തിന്റെ 50 ശതമാനത്തിലേറെ പൊള്ളിയ അവസ്ഥയിലായിരുന്നുവെന്നും അതിനാല്‍ കുട്ടിയെ രക്ഷിക്കുക അസാധ്യമായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :