ബ്രിസ്‌ബേന്‍|
Joys Joy|
Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (11:17 IST)
ഈജിപ്‌തില്‍ നിന്ന് ജയില്‍ മോചിതനായ ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ ഗ്രെസ്തെ വീട്ടിലെത്തി. ഓസ്ട്രേലിയയിലെ ബ്രിസ്‌ബേനിലെ വീട്ടിലേക്കാണ് അദ്ദേഹം എത്തിയത്. അതേസമയം, താന്‍ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിക്കില്ലെന്ന് ഗ്രെസ്തെ വ്യക്തമാക്കി.
തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട എല്ലാവര്‍ക്കും ഓസ്‌ട്രേലിയ സര്‍ക്കാരിനും അദ്ദേഹം നന്ദി പറഞ്ഞു. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നും നിരോധിതസംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന് സഹായം നല്‍കിയെന്നും ആരോപിച്ച് 2013 ലാണ് അല്‍ ജസീറ ലേഖകന്‍ പീറ്റര്‍ ഗ്രെസ്റ്റെ അടക്കം മൂന്നു മാധ്യമപ്രവര്‍ത്തകര്‍ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ നിന്ന് അറസ്റ്റിലായത്.
മാധ്യമ പ്രവര്‍ത്തകരായ മുഹമ്മദ് ഫെമി, ബാഹെര്‍ മുഹമ്മദ് എന്നിവര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. 400 ദിവസത്തോളം ജയിലില്‍ കഴിഞ്ഞശേഷമാണ് ഗ്രെസ്‌തെ മോചിതനായത്.