ജയിലില്‍ സരബ്ജിതിന് നല്‍കുന്നത് വിഷാംശം കലര്‍ന്ന ഭക്ഷണം?

അമൃത്സര്‍| WEBDUNIA|
PRO
PRO
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗ് സഹോദരി ദല്‍ബീര്‍ കൌറിന് അയച്ച കത്തില്‍ ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുകള്‍. കോട്ട് ലഖ്പത് ജയിലില്‍ തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമം നടക്കുന്നുണ്ട് എന്നാണ് സരബ്ജിത് കത്തില്‍ പറഞ്ഞിരിക്കുന്നത്. സരബ്ജിതിന്റെ അഭിഭാഷകന്‍ അവൈസ് ഷേഖ് വഴിയാണ് കത്ത് സഹോദരിക്ക് ലഭിച്ചത്.

വിഷാംശം കലര്‍ന്ന ഭക്ഷണമാണ് ജയിലില്‍ തനിക്ക് നല്‍കുന്നത് എന്നാണ് കത്തില്‍ സരബ്ജിത് സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഇത് മൂലം രണ്ട് മാസമായി താന്‍ ആകെ ക്ഷീണിതനാണ്. മാനസിക നില തകരാറിലാക്കാനും ജയില്‍ അധികൃതര്‍ ഗൂഢാലോചന നടത്തുന്നുണ്ട്. താന്‍ വേദന സംഹാരികള്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ തന്നെ കളിയാക്കും എന്നും ഇയാള്‍ പറയുന്നു.

സരബ്ജിതിന് വൈദ്യസഹായം നല്‍കാന്‍ ഇടപെടണമെന്ന് സഹോദരി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്നാണ് സഹോദരിയുടെ ആവശ്യം.

കുടുംബാംഗങ്ങള്‍ക്ക് തന്നെ ജയിലില്‍ സന്ദര്‍ശിക്കാന്‍ വിസ ലഭിക്കുന്നതിനായി നയതന്ത്ര ഇടപെടല്‍ നടത്തണമെന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ സരബ്ജിത് അഭ്യര്‍ത്ഥിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :