ജഡ്ജി വിവാഹം നടത്തിക്കൊടുത്തു; തുടര്‍ന്ന് വരന്‍ ജയിലിലേക്ക്!

ഓക്ലാഹോമ സിറ്റി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ലാറി ഓസ്റ്റിന്റെയും ഡസ്റ്റീ ട്രോജാക്കിന്റെയും ജീവിതത്തിലെ സുപ്രധാന ദിനമായിരുന്നു വ്യാഴാഴ്ച. ഇരുവരുടേയും വിവാഹം നടന്നു എന്ന സന്തോഷം, ഒപ്പം ഓസ്റ്റിന്‍ ജയിലില്‍ അടയ്ക്കപ്പെട്ടു എന്ന സങ്കടവും.

ഓക്കല്‍ഹാമയില്‍ നിന്നുള്ള ഓസ്റ്റിന്‍ വ്യാഴാഴ്ച ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടു. ആയുധവുമായി ബന്ധപ്പെട്ട കേസില്‍ ആണ് ഓക്കല്‍ഹാമ കൌണ്ടി ജഡ്ജി ജെറി ബ്രാസ് ഇയാള്‍ക്ക് നാല് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇതിന് തൊട്ടു പിന്നാലെ ഓസ്റ്റന്റെ വിവാഹം ജഡ്ജിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. ഗേള്‍ഫ്രണ്ട് ട്രോജാക്കിനെ ഇയാള്‍ വിവാഹം ചെയ്തു.

തുടര്‍ന്ന് ഓസ്റ്റല്‍ ജയിലറയിലേക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :