വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified ബുധന്‍, 29 ജൂലൈ 2009 (09:42 IST)
അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ആഗോള താപനത്തിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അമേരിക്കയും ചൈനയും തീരുമാനിച്ചു. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഒരു സംയുക്ത പ്രസ്താവനയില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് പരസ്പര ചര്‍ച്ചയ്ക്കും സഹകരണത്തിനും വേദിയൊരുക്കുന്നതാണ് സംയുക്ത പ്രസ്താവനയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നത തല ചര്‍ച്കയുടെ രണ്ടാം ദിവസമാണ് ധാരണ പത്രത്തില്‍ ഒപ്പുവച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പാരിസ്ഥിതിക മാലിന്യങ്ങള്‍ പുറന്തള്ളുന്ന രാജ്യങ്ങളാണ് യുഎസും ചൈനയും. അതേസമയം രാജ്യത്തിന്‍റെ വികസനത്തിന് തടസം സൃഷ്ടിക്കുന്ന തരത്തില്‍ കൂടുതല്‍ നടപടികള്‍ക്ക് ചൈന തയ്യാറായേക്കില്ലെന്ന് സൂചനകളുണ്ട്.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കും ധാരണയിലെത്താനായത് ഡിസംബറില്‍ കോപെന്‍ഹേജനില്‍ നടക്കുന്ന കാലാവസ്ഥ സമ്മേളനത്തിന് പുതിയ മാനം നല്‍കുമെന്ന് ഹിലാരി ക്ലിന്‍റണ്‍ അഭിപ്രായപ്പെട്ടു.