ചൈനയില്‍ നദിയില്‍ വീണ് അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു

ബെയ്ജിംഗ്| WEBDUNIA|
WD
ചൈനയില്‍ അഞ്ച് കുട്ടികള്‍ നദിയില്‍ മുങ്ങി മരിച്ചു. ഒഴുക്കില്‍പ്പെട്ട് ഒരു കുട്ടിയെ കാണാതായി. മധ്യ ചൈനയിലെ ഹ്യുബെയ് പ്രവിശ്യയിലാണ് സംഭവം.

ഡാംഗ് യാംഗ് നഗരത്തിലെ ലിയാംഗെഷെന്‍ മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് യുഷാംഗ് നദിയില്‍ വീണ് മരിച്ചത്. നദീതീരത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. നാലുപേരാണ് നദിയില്‍ വീണത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേര്‍ കൂടി അപകടത്തില്‍പ്പെട്ടത്.

ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :