ചൈനയില്‍ തീ പിടുത്തം; 12 മരണം

ബെയ്ജിംഗ്| WEBDUNIA| Last Modified ബുധന്‍, 20 നവം‌ബര്‍ 2013 (12:27 IST)
PRO
ചൈനയിലെ തലസ്ഥാന നഗരമായ ബെയ്ജിംഗിന്റെ തെക്കുകിഴക്കന്‍ മേഖലയായ ചായോങില്‍ ഒരു ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരുക്കേറ്റു.

പരുക്കേറ്റവരില്‍ ഒരു കുഞ്ഞുമുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് തീയാളിപിടിച്ചത്. കാറിന്റെ സ്പെയര്‍ പാര്‍ട്സുകള്‍ സൂക്ഷിക്കുന്ന ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

20 മീറ്റിലധികം ഉയരത്തില്‍ ആളിപടര്‍ന്ന തീ 54 ഫയര്‍ എഞ്ചിനുകളും നൂറിലധികം അഗ്നിശമന സേനാംഗങ്ങളും മണിക്കൂറുകളോളം ശ്രമിച്ചാണ് അണച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :