“ഈ മുഖം ഓര്‍മ്മ വേണം” - സുരേഷ്ഗോപിയുടെ മടങ്ങിവരവ് മറ്റ് താരങ്ങള്‍ക്ക് ഭീഷണി?

WEBDUNIA|
PRO
വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപി തിരിച്ചുവരികയാണ്. ജോഷി സംവിധാനം ചെയ്യുന്ന ‘സലാം കാശ്മീര്‍’ പ്രദര്‍ശനത്തിന് തയ്യാറായി. ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന വലിയ പരാജയത്തിന് ശേഷം സിനിമാലോകത്തുനിന്ന് അവധിയെടുത്ത സുരേഷ്ഗോപി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് മടങ്ങിവരവിന് തയ്യാറെടുക്കുന്നത്.

സലാം കാശ്മീര്‍ കഴിഞ്ഞാല്‍ ഷങ്കറിന്‍റെ ‘ഐ’ ആണ് വലിയ വിജയപ്രതീക്ഷ. വിക്രം നായകനാകുന്ന ആ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്. ഇനി സിനിമയില്‍ സജീവമാകാനാണ് തീരുമാനമെന്ന് സുരേഷ്ഗോപി അറിയിച്ചു.

സിനിമാലോകത്ത് സജീവമല്ലെങ്കിലും ഇപ്പോഴും സൂപ്പര്‍താരം തന്നെയാണ് സുരേഷ്ഗോപി. അദ്ദേഹത്തിന്‍റെ ഒരു ആക്ഷന്‍ സിനിമ റിലീസാകുന്നു എന്നറിഞ്ഞാല്‍ ജനം തിയേറ്ററുകളിലേക്ക് ഇരമ്പിയെത്തും. മികച്ചനടനുള്ള ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയ മലയാളത്തിന്‍റെ പ്രിയപ്പെട്ട നടന്‍ ഷാജി കൈലാസിന്‍റെയും രണ്‍ജി പണിക്കരുടെയും ജോഷിയുടെയുമൊക്കെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍, ഏറ്റവും വലിയ ക്രൌഡ് പുള്ളറാണ് താനെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്.

സുരേഷ്ഗോപിയുടെ ഈ മടങ്ങിവരവ് മറ്റ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഭീഷണിയാകുമോ? പൊലീസ് വേഷങ്ങളില്‍ പ്രതിയോഗികളില്ലാതെ തിളങ്ങിയിരുന്ന മമ്മൂട്ടിക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണ് തുടര്‍ച്ചയായി പൊലീസ് വേഷങ്ങളില്‍ സുരേഷ്ഗോപി തിളങ്ങിയത്. മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച ട്വന്‍റി20 എന്ന സിനിമയില്‍ ഏറ്റവും ഗംഭീരമായത് സുരേഷ്ഗോപിയാണ്. മണിച്ചിത്രത്താഴില്‍ മോഹന്‍ലാലിനു തുല്യമായ പ്രകടനമാണ് സുരേഷ്ഗോപി കാഴ്ചവച്ചത്. ‘ഇന്നലെ’ എന്ന ചിത്രത്തില്‍ നായകനായ ജയറാമിനെ ക്ലൈമാക്സില്‍ മാത്രം വന്ന സുരേഷ്ഗോപി നിഷ്പ്രഭനാക്കി.

1989 മുതല്‍ 1994 വരെയുള്ള കാലമാണ് സുരേഷ്ഗോപി എന്ന പുതിയ സൂപ്പര്‍സ്റ്റാറിന്‍റെ ഉദയകാലം. വ്യത്യസ്തവും ആവേശം ജനിപ്പിക്കുന്നതും വെല്ലുവിളിയുയര്‍ത്തുന്നതുമായ കഥാപാത്രങ്ങളെ സുരേഷ് ഗോപിക്ക് ആ കാലയളവില്‍ ലഭിച്ചു. ഷാജി കൈലാസ് എന്ന സംവിധായകന്‍റെ വരവും സുരേഷ് ഗോപിയുടെ സ്റ്റാര്‍ഡവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

സുരേഷ്ഗോപി അവിസ്മരണീയമാക്കിയ ചില കഥാപാത്രങ്ങളെ വീണ്ടും ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത് ഈ സാഹചര്യത്തില്‍ കൌതുകമുള്ള കാര്യമാണ്.

അടുത്ത പേജില്‍ - പ്രൈവറ്റ് ഡിറ്റക്ടീവിന്‍റെ വരവ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :