ന്യൂയോര്‍ക്ക്|
Last Modified ബുധന്‍, 7 മെയ് 2014 (16:32 IST)
ചെറുപ്പത്തില്‍
ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട ദമ്പതികളാണ് ജറിമി ലീ മൂഡിയും
ക്രിസ്റ്റീന മൂഡിയും. തങ്ങളുടെ മനസിനേറ്റമുറിവ് അടങ്ങാത്ത പകയായി മാറിയ ഇവര്‍ കൊലപാതകികളായി. ലൈംഗിക കുറ്റാരോപിതനായ മാര്‍വിന്‍
പാര്‍ക്കറെയും അയാളുടെ ഭാര്യ ഗ്രച്ചന്‍ ഡോണ്‍ പാര്‍ക്കറെയുമാണ് അവര്‍
കൊലപ്പെടുത്തിയത്. ഇരട്ട ജീവപര്യന്തമാണ് രണ്ട് പേര്‍ക്കും ലഭിച്ചിരിക്കുന്ന ശിക്ഷ. എന്നാല്‍ അതില്‍
അവര്‍ക്ക് യാതൊരു പശ്ചാത്താപവുമില്ല. പരസ്പരം ചുംബിച്ചുകൊണ്ടാണ് അവര്‍
വിധിയെ സ്വാഗതം ചെയ്തത്.
മുപ്പത് വര്‍ഷം ശിക്ഷ മൂഡി ദമ്പതിമാര്‍ ജഡ്ജിയോട് അഭ്യര്‍ഥിച്ചു. തങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നതിനൊപ്പം മക്കളെയും കണ്ടുകൊണ്ടിരിക്കാമല്ലോയെന്നാണ് അവര്‍ ചോദിച്ചത്. വിധി പ്രസ്താവന കേട്ട ശേഷം ജറിമി വളര രൂക്ഷമായി പാര്‍ക്കര്‍
കുടുംബത്തോട് പ്രതികരിച്ചത് പീന്നീട് കാണാമെന്നാണ്. എന്നാല്‍ കോടതി മുറിയില്‍ നിന്ന് മാറ്റിയതിനാല്‍
ഈ പ്രതികരണം പാര്‍ക്കര്‍ കുടുംബം അറിഞ്ഞില്ല.
അധികൃതര്‍ വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെങ്കില്‍ വീണ്ടും കൊല നടത്തുമെന്ന് അവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. വെടിയുതിര്‍ത്താണ് ഇവര്‍ പാര്‍ക്കര്‍ ദമ്പതിമാരെ കൊലപ്പെടുത്തിയ്ത്. അതിന് ശേഷം ക്രിസ്റ്റീന മിസിസ് പാര്‍ക്കറുടെ കഴുത്തറക്കുകയും ചെയ്തു. കാന്‍സര്‍ രോഗിയായ ക്രിസ്റ്റീന രണ്ട് തവണ സ്തനം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. കൃത്യം നടത്തിയപ്പോള്‍ ജറിമിയും രോഗബാധിതനായിരുന്നു.