ഉടമസ്ഥയുടെ കൊലയാളിയെ വളര്‍ത്തുതത്ത കാട്ടിക്കൊടുത്തു!

ആഗ്രാ| WEBDUNIA|
PRO
PRO
വളര്‍ത്തു മൃഗങ്ങളും പക്ഷികളും ഉടമസ്ഥരോട് നന്ദികാട്ടുന്നവരാണ് എന്ന് പൊതുവെ പറയാറുണ്ട്. ഒരു വളര്‍ത്തു തത്തയുടെ സ്നേഹം ഉടമസ്ഥയുടെ കൊലയാളിയെ പിടികൂടാന്‍ തന്നെ സഹായകമായിരിക്കുകയാണിപ്പോള്‍. ആഗ്രയിലാണ് സംഭവം.

ഫെബ്രുവരി ആദ്യമാണ് ആഗ്രയിലെ വിജയ് ശര്‍മ്മയുടെ ഭാര്യ നീലം കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം വളര്‍ത്തുനായയും കൊല്ലപ്പെട്ടു. കൊലയ്ക്ക് തുമ്പുണ്ടാക്കാന്‍ പൊലീസ് നന്നേ ബുദ്ധിമുട്ടി.

ഇതിനിടെയാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ഈ വീട്ടിലെ വളര്‍ത്തുസംഭവശേഷം ഭക്ഷണം കഴിക്കുന്നില്ല, ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു. തത്ത ആശുമാറാ, ആശു മാറാ എന്ന് പറയുന്ന കേട്ടതായി ബന്ധു വിജയ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് ആശു എന്നയാളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. ഇയാളാണ് കൊലയാളി എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ ആശു നീലത്തെ കടന്നു പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെയാണ് നീലം കൊല്ലപ്പെട്ടത്. ഈ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വളര്‍ത്തുപട്ടിയും കൊല്ലപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :