ചാരന്‍മാരെ പറ്റിക്കാന്‍ റഷ്യ ടൈപ്പ് റൈറ്റര്‍ യുഗത്തിലേക്ക് തിരിച്ചു പോകുന്നു
മോസ്‌കോ|
WEBDUNIA|
PRO
കമ്പ്യൂട്ടറും ഇന്റെര്‍നെറ്റും മറ്റും രഹസ്യ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ലക്ഷ്യസ്ഥാനത്തെത്തുന്നതിന്യു മുമ്പ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചൂണ്ടും. ഇത് തടഞ്ഞ് ചാരപ്രവര്‍ത്തനം ചെറുക്കുന്നതിന് കമ്പ്യൂട്ടര്‍ ഒഴിവാക്കി പകരം പഴയ ടൈപ്പ്‌റൈറ്ററുകളിലേക്ക് റഷ്യ നീങ്ങുന്നുവെന്ന് വാര്‍ത്തകള്‍.
റഷ്യന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ക്രെംലിന്‍ കമ്യൂണിക്കേഷനാണ് ഈ സുരക്ഷാ തന്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വഴിയുള്ള ചോര്‍ത്തല്‍ തടയാന്‍ ടൈപ്പ് റൈറ്റര്‍ ഉപകരിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
റഷ്യയുടെ ഫെഡറല്‍ ഗാര്‍ഡ് സര്‍വീസ് 48,600 റൂബിള്‍ ഏകദേശം ഒന്‍പത് ലക്ഷം രൂപയോളം മുടക്കി ടൈപ്പ്‌റൈറ്ററുകള്‍ വാങ്ങാനും പദ്ധതിയിട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിനകം ടൈപ്പ്‌റൈറ്ററുകള്‍ വാങ്ങാനാണ് തീരുമാനം.