മഹാത്മാഗാന്ധി തന്‍റെ ആരാധ്യപുരുഷനാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ. എബ്രഹാം ലിങ്കണേയും നെല്‍സണ്‍ മണ്ഡേലയേയും ആരാധിക്കുന്നതോടൊപ്പം ഗാന്ധിജിയേയും താന്‍ ആരാധിക്കുന്നതായി ഒബാമ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ മാതൃകാ പുരുഷന്‍മാരെ സംബന്ധിച്ച് ഒബാമ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
അന്താരാഷ്ട്ര തലത്തില്‍ മണ്ഡേലയുടേയും മഹാത്മാ ഗാന്ധിയുടേയും പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം തോന്നിയിട്ടുണ്ട്. കലാപം കൂടാതെ തന്നെ പ്രശ്നം പരിഹരിക്കാന്‍ കഴിവുള്ള നേതാക്കളാണ് ഇരുവരും. ജനങ്ങളുടെ മനസ് മാറ്റാന്‍ കഴിവുള്ളവരാണ് രണ്ട് നേതാക്കളും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് എബ്രഹാം ലിങ്കണേയും താന്‍ ആരാധിക്കുന്നതായി ഒബാമ വെളിപ്പെടുത്തി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടമായ ആഭ്യന്തര യുദ്ധം നടന്നത് അദ്ദേഹത്തിന്‍റെ കാലത്താണ്. ഏറ്റവും ഭംഗിയായാണ് അദ്ദേഹം പ്രശ്നം കൈകാര്യം ചെയ്തത്. മറ്റുള്ളവരെ മനസിലാക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അനിതരസാധാരണമായിരുന്നുവെന്ന് ഒബാമ അഭിപ്രായപ്പെട്ടു.