എന്‍‌എസ്‌എ ദുരുപയോഗം ചെയ്തു: മേനക

ബറേലി| PRATHAPA CHANDRAN| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (16:24 IST)
വരുണ്‍ഗാന്ധിക്കെതിരെ ദേശ സുരക്ഷാ നിയമം (എന്‍‌എസ്‌എ) പ്രയോഗിച്ചതിലൂടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗൌരവതരമായ ഒരു നിയമത്തെ ദുരുപയോഗം ചെയ്തിരിക്കുകയാണെന്ന് മേനക ഗാന്ധി. തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അവര്‍ ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്.

എന്‍‌എസ്‌എ നിയമം പ്രയോഗിച്ചതിലൂടെ വരുണിനോടും രാജ്യത്തോടും കടുത്ത അനീതിയാണ് കാട്ടിയിരിക്കുന്നത്, ഗൌരവതരമായ ഒരു നിയമത്തെ ദുരുപയോഗം ചെയ്യുന്നത് വളരെ അപകടകരമായ പ്രവണതയാണെന്നും മേനക പറഞ്ഞു.

ബി‌എസ്പിയും കോണ്‍ഗ്രസും വോട്ടിനായി നിലവിളി കൂട്ടുകയാണെന്നും മേനക അഭിപ്രായപെട്ടു.

വരുണ്‍ സമാധാനപരമായാണ് കീഴടങ്ങാന്‍ എത്തിയത്. ശനിയാഴ്ച 1:15 ന് കീഴടങ്ങിയ വരുണിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് മൂന്ന് മണിക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്നും ജില്ലാ ഭരണകൂടം സമ്മര്‍ദ്ദത്തില്‍ പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും മേനക പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :