ക്ലിന്‍റണ്‍ ഹെയ്ത്തി സന്ദര്‍ശിച്ചു

പോര്‍ട്ട് ഓ പ്രിന്‍സ്| WEBDUNIA| Last Modified ചൊവ്വ, 19 ജനുവരി 2010 (10:21 IST)
PRO
ഹെയ്ത്തിയിലെ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധിയായ അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റന്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഹൃദയഭേദകമെന്നാണ് ദുരിതത്തെയും ഹെയ്ത്തിയിലെ അവസ്ഥയെയും ക്ലിന്‍റന്‍ വിലയിരുത്തിയത്. ദുരിതബാധിതരെ പ്രവേശിപ്പിച്ചിരിക്കുന്ന പോര്‍ട്ട് ഓ പ്രിന്‍സിലെ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് ചികിത്സാ സൌകര്യങ്ങളും അദ്ദേഹം വിലയിരുത്തി.

ഹെയ്ത്തിയിലേക്കുള്ള അന്താരാഷ്ട്ര സഹായം മന്ദഗതിയിലാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഭൂചലനത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ പോലും തകര്‍ന്നിരിക്കുകയാണെന്നും അത് പുനര്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നതെന്നും ക്ലിന്‍റന്‍ പറഞ്ഞു.

ഹെയ്ത്തിയുടെ തുടര്‍സഹായം ത്വരിതഗതിയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴും ഒരു വലിയ വിഭാഗം ദുരിതബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ക്ലിന്‍റന്‍ ചൂണ്ടിക്കാട്ടി. മകള്‍ ചെല്‍‌സിയും ക്ലിന്‍റനൊപ്പം ഉണ്ടായിരുന്നു.

ഹെയ്ത്തിക്കാര്‍ക്ക് ഈ ദുരിതം കര്‍മ്മനിരതയോടെ മറികടക്കാന്‍ കഴിയുന്നുണ്ടെന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ക്ലിന്‍റന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ യു‌എസ് വിദേശകാര്യ സെക്രട്ടറിയും ക്ലിന്‍റന്‍റെ ഭാര്യയുമായി ഹിലരിയും ഹെയ്ത്തി സന്ദര്‍ശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :