കൊലപാതകം: 92-കാരിക്ക് വിചാരണ

മെല്‍ബണ്‍| WEBDUNIA|
PRO
PRO
ഡിമന്‍ഷ്യാ രോഗിയായ ക്ലാര താങ്ങ് എന്ന തൊണ്ണൂറ്റിരണ്ടുകാരി ഭര്‍ത്താവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടണമെന്ന് ഓസ്ട്രേലിയന്‍ കോടതി ഉത്തരവിട്ടു. തൊണ്ണൂറ്റിയെട്ടുകാരനായ ഭര്‍ത്താവ് ചിങ് യുങ് താങ്ങ് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ സിഡ്നിയിലെ വീട്ടിലാണ് കുത്തേറ്റ് മരിച്ചത്.

ഇതോടെ കൊലപാതകകേസില്‍ ഓസ്ട്രേലിയയില്‍ വിചാരണ നേരിടുന്ന ഏറ്റവും പ്രായമുള്ള സ്ത്രീയായി ക്ലാര മാറിയിരിക്കുകയാണ്. മാനസിക ദൌര്‍ബല്യമുള്ള ക്ലാര കുറ്റക്കാരിയല്ലെന്ന് അവരുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളിക്കളയുകയായിരുന്നെന്ന് സണ്‍-ഹെറാല്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് താങ്ങ് തന്നെ വധിക്കുമെന്ന് ക്ലാര ഭയപ്പെട്ടിരുന്നതാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് പൊലീസ് വ്യക്തമാക്കി. എഴുപത് വര്‍ഷം മുമ്പാണ് താങ്ങും ക്ലാരയും വിവാഹിതരായത്.

ചൈനയില്‍ ആയിരുന്ന ഇരുവരും 30 വര്‍ഷം മുമ്പാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :