കുടിയേറ്റം? റഷ്യ സ്വാഗതം ചെയ്യുന്നു!

മോസ്‌കോ| WEBDUNIA|
PRO
നിങ്ങള്‍ കുടിയേറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ റഷ്യയിലേക്ക് പോകൂ, നിങ്ങളെ സ്വാഗതം ചെയ്യുന്നു. റഷ്യ കുടിയേറ്റ നയം ഉദാരമാക്കുകയാണ്. ജനസംഖ്യയിലുണ്ടായ അതിഭയങ്കരമായ കുറവ് പരിഹരിക്കാനാണ് റഷ്യ വിദേശ പൌരന്‍‌മാരെ സ്വന്തം മണ്ണിലേക്ക് ക്ഷണിക്കുന്നത്.

വിദേശ തൊഴിലാളികളുടെ എണ്ണം രാജ്യത്ത് നിജപ്പെടുത്തുന്ന നിയമം ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ കുടിയേറ്റ നയം സംബന്ധിച്ച കരടുരേഖക്ക് വിദഗ്ധ സമിതി ഇതിനകം പച്ചക്കൊടി കാണിച്ചു കഴിഞ്ഞു.

തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരുടെ എണ്ണത്തില്‍ 2030-ഓടെ ഗണ്യമായി കുറവുണ്ടാകുമെന്നാണ് റഷ്യ വിലയിരുത്തുന്നത്. അതായത് 20 വര്‍ഷം കഴിയുമ്പോഴേക്ക് രാജ്യത്തെ അഞ്ചിലൊന്ന് താമസക്കാരും 65 വയസ്സിനു മുകളിലുള്ളവരാകും. ഈ അവസ്ഥ മറികടക്കാന്‍ വേണ്ടിയാണ് പ്രതിവര്‍ഷം 4,25,000 പേരെയെങ്കിലും റഷ്യയിലേക്ക് കുടിയേറാന്‍ അനുവദിക്കുന്നത്.

1992 മുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ച് റഷ്യ 7.4 ദശലക്ഷം പേരെയെങ്കിലും കുടിയേറാന്‍ അനുവദിച്ചു കഴിഞ്ഞു. എന്നാല്‍, റഷ്യയിലെ ജനങ്ങള്‍ ഈ നയത്തെ കാര്യമായി പിന്തുണയ്ക്കുന്നില്ല. കുടിയേറ്റ നയം ഉദാരമാക്കുന്നതിനിരെ പൊതുജനങ്ങള്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :