കാലാവസ്ഥ വ്യതിയാനം: ജി എട്ട്, ജി അഞ്ച് രാജ്യങ്ങള്‍ ധാരണയില്‍
ലാക്വില|
WEBDUNIA|
Last Modified വെള്ളി, 10 ജൂലൈ 2009 (09:23 IST)
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച ഒരു സമവായ പ്രമേയത്തിന് ജി എട്ട്, ജി അഞ്ച് രാജ്യങ്ങള്‍ ധാരണയിലെത്തി. എന്നാല്‍ ഇതിനായി എന്തെങ്കിലും ലക് ഷ്യങ്ങളോ മാര്‍ഗ രേഖകളോ യോഗത്തില്‍ തയ്യാറാക്കാനായില്ല.
കാലാവസ്ഥ വ്യതിയാനവും ആഗോള സാമ്പത്തിക പ്രതിസന്ധിയുമാണ് ഇറ്റലിയില്‍ നടക്കുന്ന ഉച്ചകോടിയിലെ പ്രധാന ചര്‍ച്ച വിഷയം. ഹരിതഗൃഹ വാതകങ്ങളുടെ നിയന്ത്രണം സംബന്ധിച്ച വികസിതരാജ്യങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ വികസ്വരരാജ്യങ്ങള്‍ തയ്യാറായില്ല. ആഗോളതാപനം നിയന്ത്രിക്കാനായി തങ്ങളുടെ വികസനം ബലികഴിക്കാനാവില്ലെന്ന് ജി അഞ്ച് രാജ്യങ്ങള്‍ സമ്മേളനത്തില്‍ അറിയിച്ചു.
വികസിത രാജ്യങ്ങള്‍ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ 2020ഓടെ 40 ശതമാനവും 2050ഓടെ 80 ശതമാനവും കുറയ്ക്കണമെന്ന് വികസ്വര രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം 2050ഓടെ വാതക പുറന്തള്ളല്‍ 50 ശതമാനം മാത്രം കുറയ്ക്കാനാണ് വികസിത രാഷ്ട്രങ്ങള്‍ തയ്യാറായിരുന്നത്. വികസിത രാജ്യങ്ങളുടെ മുന്‍കാല നടപടികളാണു കാലാവസ്ഥയെ ഉലച്ചതെന്നും ജി അഞ്ച് രാജ്യങ്ങള്‍ കുററപ്പെടുത്തി.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ യുഎന്‍ ഉച്ചകോടിയും ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ രാജ്യാന്തര സമ്മേളനവും ചേരുന്നുണ് ട്.
എക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ജി അഞ്ച് രാജ്യങ്ങളായ ബ്രസലും, ദക്ഷിണാഫ്രിക്കയും, മെക്സിക്കോയും പിന്തുണ പ്രഖ്യാപിച്ചു. അതേസമയം ചൈന ഇന്ത്യയുടെ ആവശ്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.