കറുത്ത പുകയ്ക്കും വെളുത്ത പുകയ്ക്കും പിന്നിലെ കഥകള്‍
വത്തിക്കാന്‍ സിറ്റി|
WEBDUNIA|
PRO
PRO
ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് മാര്‍പ്പാപ്പ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കില്ല. ക്രമക്കേടുകള്‍ ഒഴിവാക്കാനാണിത്. വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ പുറത്തേക്ക് വരുന്ന വെളുത്ത പുകയാണ് മാര്‍പ്പാപ്പ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന്റെ തെളിവ്.
ചിലപ്പോള്‍ പലതവണ വോട്ടെണ്ണല്‍ നടത്തേണ്ടിവരും. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ബാലറ്റ് പേപ്പറുകള്‍ കത്തിക്കും. മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തില്ലെങ്കില്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ വരുന്നത് കറുത്ത പുക ആയിരിക്കും. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ വെളുത്ത പുക പുറത്തുവരും.
ബാലറ്റ് പേപ്പറുകള്‍ക്കൊപ്പം വൈക്കോല്‍ കൂടി ചേര്‍ത്തു കത്തിച്ചാണ് കറുത്ത പുക ഉണ്ടാകുന്നത്. ചിലപ്പോള്‍ ചാരനിറത്തിലുള്ള പുക പുറത്ത് വന്ന് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ കൃത്യമായ നിറം ലഭിക്കാനായി വത്തിക്കാന്‍ ഇപ്പോള്‍ ചില രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്.
പുതിയ മാര്‍പ്പാപ്പ സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നവര്‍ ഇവരാണ്: ഒഡിലോ ഷിറര്‍(ബ്രസീല്‍), ആഞ്ജലോ സ്കോള (ഇറ്റലി), സീന്‍ ഓമല്ലി(യുഎസ്), മാര്‍ക് ഔലെറ്റ് (കാനഡ), തിമോത്തി ഡോളന്‍(യുഎസ്).