ഓഫീസ് മേധാവി അഴിമതിയില്‍ കുടുങ്ങി; ചെക്ക് റിപബ്ളിക് പ്രധാനമന്ത്രി രാജിവെച്ചു
പ്രാഗ്: |
WEBDUNIA|
PRO
PRO
ഓഫീസ് മേധാവി അഴിമതി ആരോപണത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചെക്ക് റിപബ്ളിക് പ്രധാനമന്ത്രി രാജിവെച്ചു. പ്രധാനമന്ത്രി പീറ്റര്‍ നെകാസിനാണ് അനുയായി നടത്തിയ അഴിമതിയുടെ പേരില്‍ രാജിവെക്കേണ്ടി വന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് മേധാവിയായ ജന നഗ്യോവയാണ് ജനങ്ങളെ നിരീക്ഷിക്കാന്‍ പാര്‍ലമെന്‍്റംഗങ്ങള്‍ക്കും ഇന്‍്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന കേസില്‍ പിടിയിലായത്. വേര്‍പിരിയലിന്റെ വക്കിലെത്തി നില്‍ക്കുന്ന നെകാസിന്റെ ഭാര്യ റഡ്കയെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ടായിരുന്നെന്ന് കേസിലെ അഭിഭാഷകര്‍ പറഞ്ഞു. പ്രധാനമന്ത്രി രാജിവെച്ചതോടെ രാജ്യത്തിന്റെഭരണം അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. ചെക്ക് റിപബ്ളിക്കിന്റെ ഭരണഘടന പ്രകാരം പ്രധാനമന്ത്രി രാജിവെച്ചാല്‍ സര്‍ക്കാര്‍ ഭരണം ഒഴിയണമെന്നാണ് നിയമം. അതേസമയം, ആളുകളെ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന കാര്യത്തെ സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് പ്രധാനമന്ത്രി പീറ്റര്‍ നകാസ് പറഞ്ഞു.
തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും സംഭവവുമായി ബന്ധപ്പെട്ട് പിന്തുണക്കില്ലെന്ന് ഘടകകക്ഷികള്‍ സൂചന നല്‍കിയതിനാലാണ് രാജിവെക്കുന്നതെന്നും സിവിക് ഡമോക്രാറ്റിക് പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍, രാജ്യത്ത് താത്കാലിക സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.