ഒബാമയ്ക്ക് ഭീഷണിക്കവിത: പ്രതി വീട്ടു തടങ്കലില്‍

ലൂയിസ്‌വില്ല| WEBDUNIA|
PRO
യു എസ് പ്രസിഡന്‍റ് ബറാക് ഒബാമയെയും ഭാര്യ മിഷേല്‍ ഒബായെയും ഭീഷണിപ്പെടുത്തി കവിതയെഴുതി വെബ്ബില്‍ പോസ്റ്റ് ചെയ്തയാളെ വീട്ടുതടങ്കലിലാക്കാന്‍ യു എസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. യു എസ് സീക്രട്ട് സര്‍വീസിലെ സ്പെഷല്‍ ഏജന്‍റായ സ്റ്റീഫന്‍ എം പസെന്‍സിയ എന്നയാളാണ് ‘ദ സ്നിപ്പര്‍’ എന്ന പേരില്‍ ഒബാമയെയും മിഷേല്‍ ഒബാമയെയും ഭീഷണിപ്പെടുത്തി കവിതയെഴുതിയത്.

വെള്ളക്കാര്‍ക്ക് ആധിപത്യമുള്ള ന്യൂസ്‌സാക്സോണ്‍ (NewSaxon.org) എന്ന വെബ്സൈറ്റിലാണ് ഇയാള്‍ കവിത പോസ്റ്റ് ചെയ്തത്. വെളളക്കാര്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി എന്നാണ് വെബ്സൈറ്റ് സ്വയം വിശേഷിപ്പിക്കുന്നത്. 2007 ഓഗസ്റ്റിലായിരുന്നു കവിത പോസ്റ്റ് ചെയ്തതെങ്കിലും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുന്നത് ഇപ്പോള്‍ മാത്രമാണ്. 25000 ഡോളര്‍ ജാമ്യത്തില്‍ പസെന്‍സിയയെ വിട്ടയച്ചതിനൊപ്പം ഇയാളെ വീട്ടു തടങ്കലില്‍ പാര്‍പ്പിക്കണമെന്നും യു എസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

പ്രസിഡന്‍റിനെതിരെ വധ ഭീഷണി മുഴക്കിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു സ്വേച്ഛാധിപതിയെ ആയുധധാരിയായ ഒരാള്‍ വെടിവെച്ച് കൊലപ്പെടുത്തുന്നതും പിന്നീട് കൊല്ലപ്പെട്ടയാണ്‍ പ്രസിഡന്‍റായിരുന്നുവെന്ന് തിരിച്ചറിയുന്നതുമാണ് കവിതയുടെ ഇതിവൃത്തം. ‘ഡൈ നീഗ്രൊ ഡൈ’ എന്ന് വെടിവെച്ചശേഷം ആയുധധാരി ആത്മഗതം നടത്തുന്നുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :