ഒബാമ ഘാന സന്ദര്‍ശിക്കുന്നു

ആക്ര| WEBDUNIA| Last Modified ശനി, 11 ജൂലൈ 2009 (15:27 IST)
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് രാജ്യമായ ഘാനയിലെത്തി. യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് ഒബാമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. പാര്‍ലമെന്‍റിനെ ഒബാമ ഇന്ന് അഭിസംബോധന ചെയ്യും. ഒരുകാലത്ത് അടിമ വ്യാപാരം നിലനിന്നിരുന്ന സ്ഥലം ഒബാ‍മയും ഭാര്യയും സന്ദര്‍ശിച്ചു. ഒരു ആശുപത്രിയിലും ഒബാമ സന്ദര്‍ശനം നടത്തി.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണി, രോഗം, അഴിമതി തുടങ്ങിയ വിഷയങ്ങളാകും ഒബാമയുടെ പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങളെന്നാണ് സൂചന. ഒബാമയുടെ സന്ദര്‍ശനത്തില്‍ ഘാനയിലെ ജനങ്ങളും ആഹ്ലാദത്തിലാണ്. ഘാന പ്രസിഡന്‍റ് ജോണ്‍ അതാ മില്‍‌സുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇറ്റലിയില്‍ ജി - എട്ട് രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശേഷമാണ് ഒബാമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തി ഒബാമ പോപ് ബെനഡിക്ട് പതിനാറാമനെ കണ്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :