ഐക്യരാഷ്ട്രസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍
WEBDUNIA|
Last Modified ശനി, 28 സെപ്‌റ്റംബര്‍ 2013 (08:01 IST)
PTI
PTI
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് കശ്മീര്‍ വിഷയം ഉന്നയിച്ചു. കശ്മീരിന്റെ സ്വയം നിര്‍ണയാവകാശത്തിന് ലോക പിന്തുണ വേണമെന്നാണ് നവാസ് ഷരീഫ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഉന്നയിച്ചത്.
കശ്മീരിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്കായി ഇന്ത്യയും പാകിസ്താനും വന്‍തോതിലാണ് സമ്പത്ത് ധൂര്‍ത്തടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്താനില്‍ അമേരിക്ക നടത്തുന്ന മിസൈലാക്രമണം നിര്‍ത്തണമെന്നും നവാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു.
ഞയാറാഴ്ച നടക്കുന്ന മന്‍മോഹന്‍ സിംഗുമായുള്ള കൂടിക്കാഴ്ചയിലൂടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നായി നവാസ് ഷെരീഫ് പറഞ്ഞു.