ഐക്യരാഷ്ട്രസഭ ശ്രീലങ്കയിലെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കും
WEBDUNIA|
PRO
PRO
ഐക്യരാഷ്ട്രസഭ ശ്രീലങ്കയിലെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കും. യുദ്ധക്കുറ്റാരോപണങ്ങള്‍ യഥാര്‍ത്ഥ്യമാണോയെന്ന് കണ്ടെത്തുന്നതിന് യുദ്ധമേഖല സന്ദര്‍ശിക്കാന്‍ ഐക്യരാഷ്ട്രസഭ പ്രതിനിധികള്‍ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി നവി പിള്ളൈയ്ക്കാണ് അനുമതി നല്‍കിയത്. യുദ്ധം നടന്ന ശ്രീലങ്കയിലെ വടക്കന്‍ മേഖലയും കിഴക്കന്‍ മേഖലയും നവി പിള്ളൈ സന്ദര്‍ശിക്കും.
2009-ല്‍ അവസാനിച്ച ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ 40,000 സാധാരണക്കാരെ സൈന്യം വധിച്ചതായാണ് ആരോപണം. ഈ ആരോപണം അന്വേഷിക്കാനാണ് നവി പിള്ളൈ എത്തുന്നത്.
നവി പിള്ളൈ ശ്രീലങ്കയില്‍ ഒരാഴ്ച നീളുന്ന സന്ദര്‍ശനമാണ് നടത്തുന്നത്. സന്ദര്‍ശനത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെയുമായി നവി പിള്ളൈ കൂടിക്കാഴ്ച നടത്തും.