എസ് എം കൃഷ്ണയുടെ പാകിസ്ഥാന്‍ സന്ദര്‍ശനം തുടങ്ങി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
വിദേശകാര്യമന്ത്രി എസ് എം കൃഷ്ണയുടെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് തുടക്കമായി.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം പാകിസ്ഥാനില്‍ എത്തിയിരിക്കുന്നത്.

പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാറുമായി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണയും വിശ്വാസവും വളര്‍ത്താന്‍ സന്ദര്‍ശനം സഹായകമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം വളര്‍ത്തിയെടുക്കുന്നതിന് തടസമാകുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിനു പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായതില്‍ കൂടുതല്‍ തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ടെന്നും കൃഷ്ണ പാകിസ്ഥാനിലേക്ക് പുറപ്പെടും മുമ്പ് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :