ബ്രിട്ടിഷ് രാജകുടുംബം വൈകാതെ പാപ്പരാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ പക്കല്‍ പതിനൊന്ന് കോടി രൂപ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നാണ് വിവരം. പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
രാജകുടുംബത്തിന്റെ ധൂര്‍ത്തും ആര്‍ഭാടപൂര്‍വ്വമുള്ള ജീവിതവുമാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം എന്നാണ് വിവരം. പണമില്ലാത്തതിനാല്‍ ബക്കിംഗ്ഹാം, വിന്‍ഡ്‌സര്‍ എന്നീ കൊട്ടാരങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കുന്നില്ല.
2012 മുതല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രാജകുടുംബത്തിന് ഗ്രാന്‍ഡാണ് നല്‍കി വരുന്നത്. രാജകുടുംബത്തിന്റെ എസ്‌റ്റേറ്റുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്കാണ് ഗ്രാന്‍ഡായി നല്‍കുന്നത്.
ഒരു കാലത്ത് ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ എലിസബത്ത് രാജ്ഞിയും ഉണ്ടായിരുന്നു.