എംബസിക്ക് മുന്നില്‍ പ്രകടനം, ക്ലൂണി അറസ്റ്റില്‍

വാഷിംഗ്‌ടണ്‍| WEBDUNIA|
PRO
ഹോളിവുഡിലെ മഹാനടനും ഓസ്കര്‍ ജേതാവുമായ ജോര്‍ജ്‌ ക്ലൂണി അമേരിക്കയില്‍ അറസ്റ്റിലായി. വാഷിംഗ്‌ടണ്‍ ഡി സിയിലെ സുഡാന്‍ എംബസിയ്‌ക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനാണ് അറസ്റ്റ്. നൂറു ഡോളര്‍ ജാമ്യത്തുകയായി കെട്ടിവച്ച ക്ലൂണിയെ പൊലീസ് പിന്നീട് വിട്ടയച്ചു.

ക്ലൂണിക്കൊപ്പം അദ്ദേഹത്തിന്‍റെ പിതാവ്‌ നിക്കിനെയും അമേരിക്കന്‍ നിയമ നിര്‍മ്മാതാക്കളെയും പൊലീസ്‌ പിടികൂടിയിരുന്നു. ഇവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

സുഡാന്‍ - ദക്ഷിണ സുഡാന്‍ സംഘര്‍ഷം പരിഹാരമില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് ക്ലൂണിയുടെ നേതൃത്വത്തില്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടന്നത്.

English Summary: Actor George Clooney was arrested outside the Sudanese embassy in Washington during a protest against attacks by the country’s government on its southern regions and blocking of humanitarian aid.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :