സുഡാനില്‍ സമാധാനക്കരാര്‍

ഖാര്‍ത്തൂം| WEBDUNIA| Last Modified ഞായര്‍, 12 ഫെബ്രുവരി 2012 (04:57 IST)
വടക്കന്‍ സുഡാനും തെക്കന്‍ സുഡാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കാന്‍ ധാരണയായി. തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ തമ്മില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പിട്ടു. മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്‌ താമോ എംബെക്കിയാണ് സമാധാന ശ്രമങ്ങള്‍ക്ക് മുന്‍‌കൈ എടുത്തത്.

പരമാധികാരവും അതിര്‍ത്തിയും ബഹുമാനിക്കുമെന്നും ശത്രുത കൈവെടിയുമെന്നും ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ സമ്മതിച്ചതായി എംബെക്കി പറഞ്ഞു. എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ്‌അബാബയിലാണു സമാധാനചര്‍ച്ചകള്‍ നടന്നത്‌. കഴിഞ്ഞ ജൂലൈയിലാണു സുഡാന്‍ വിഭജിച്ച്‌ തെക്കന്‍ സുഡാന്‍ സ്വതന്ത്രരാജ്യമായത്‌.

എന്നാല്‍, വിഭജനത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും സംഘര്‍ഷം വ്യാപിക്കുകയുമായിരുന്നു. മുഖ്യ വരുമാനസ്രോതസായ എണ്ണസമ്പത്തിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കമാണ്‌ ബന്ധം വഷളാകാനുള്ള കാരണം. അതിര്‍ത്തിത്തര്‍ക്കവും സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :